ദുബൈ: സമൂഹത്തിൽ സാംസ്കാരിക സ്വത്വബോധം രൂപപ്പെടുത്തുന്നത് വായിക്കുന്നതും പകർത്തുന്നതുമായ ആശയങ്ങളുടെ അടിസ്ഥാനത്തിലാണെന്ന് ഇസ്ലാമിക് പബ്ലിഷിംഗ് ബ്യൂറോ (ഐപിബി) ഡയറക്ടറും എസ്‌എസ്‌എഫ് മുൻ സംസ്ഥാന ജന. സെക്രട്ടറിയുമായ എം മുഹമ്മദ് സാദിഖ് അഭിപ്രായപ്പെട്ടു. കാലത്തിന്റെ ചുവരെഴുത്തുകൾ വായിക്കാനുള്ള ധിഷണ വ്യക്തികളിൽ രൂപപ്പെടേണ്ടതുണ്ട്. വായിക്കപ്പെടുന്ന ആശയങ്ങൾ സ്വകാര്യ ജീവിതത്തിൽപോലും ആഴത്തിൽ സ്വാധീനിക്കപ്പെടും. മൗലികവായനയുടെ പരിസരങ്ങൾ ജീവിതത്തിൽ എല്ലാ കാലത്തും നിലനിൽക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദുബൈ ജാഫിലിയ്യയിൽ നടന്ന ആർഎസ്സി ദേശീയ പ്രതിനിധി സമ്മേളനത്തിൽ, സാംസ്കാരിക വായനയുടെ വർത്തമാനം എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സിഎംഎ കബീർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. നാഷണൽ ചെയർമാൻ ഹംസ മുസ്ലിയാർ ഇരിങ്ങാവൂർ അധ്യക്ഷത വഹിച്ചു. മുഹമ്മദ് കുഞ്ഞി സഖാഫി, ബഷീർ അഹമ്മദ്, വിപിഎം ശാഫി, കാസിം പുറത്തീൽ, സമീർ അവേലം, നൗഫൽ കരുവഞ്ചാൽ സംസാരിച്ചു.
24/04/2009
എസ്.എസ്.എഫ്.മലപ്പുറം.കോം
1 comment:
സമൂഹത്തിൽ സാംസ്കാരിക സ്വത്വബോധം രൂപപ്പെടുത്തുന്നത് വായിക്കുന്നതും പകർത്തുന്നതുമായ ആശയങ്ങളുടെ അടിസ്ഥാനത്തിലാണെന്ന് ഇസ്ലാമിക് പബ്ലിഷിംഗ് ബ്യൂറോ (ഐപിബി) ഡയറക്ടറും എസ്‌എസ്‌എഫ് മുൻ സംസ്ഥാന ജന. സെക്രട്ടറിയുമായ എം മുഹമ്മദ് സാദിഖ് അഭിപ്രായപ്പെട്ടു.
Post a Comment