Wednesday, November 26, 2008

ക്ലീന്‍അപ്‌ ദി വേള്‍ഡ്‌

ദുബൈ മുനിസിപ്പാലിറ്റി സംഘടിപ്പിച്ച ക്ലീന്‍അപ്‌ ദി വേള്‍ഡ്‌ പരിപാടിയില്‍
പങ്കെടുത്ത RSC പ്രവര്‍ത്തകര്‍
25/11/2008
www.ssfmalappuram.com

Monday, November 24, 2008

മര്‍കസ്‌ സമ്മേളന സ്വാഗത സംഘം ഒഫീസ്‌ ദുബൈയില്‍

മര്‍കസ്‌ സമ്മേളന സ്വാഗത സംഘം ഒഫീസ്‌ ദുബൈയില്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യുന്നു

www.ssfmalappuram.com

Tuesday, November 11, 2008

യഥാര്‍ത്ഥ ശാസ്ത്രപഠനം മനുഷ്യനെ ദൈവത്തിലെത്തിക്കും; ഡോ.അബ്‌ദുള്‍ സലാം

യഥാര്‍ത്ഥ ശാസ്ത്രപഠനം മനുഷ്യനെ ദൈവത്തിലെത്തിക്കും. ഡോ.അബ്‌ ദുള്‍ സലാം

പ്രവാസി സമ്മേളനത്തിന്‌ പ്രൗഢമായ തുടക്കം.




ദോഹ: സ്നേഹം, സൗഹൃദം, സമാധാനം എന്ന സന്ദേശവുമായി RSC ഖത്തര്‍ നാഷണല്‍ കമ്മിറ്റി നടത്തുന്ന പ്രവാസി സമ്മേളനത്തിന്‌ പ്രൗഢമായ തുടക്കം. ഹിലാലിലെ ഇന്‍കാസ്‌ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മഞ്ഞളാം കുഴി അലി എംഎല്‍എ ഉദ്ഘാടനം ചെയ്തു. പ്രവാസികള്‍ക്ക്‌ അര്‍ഹമായ അവകാശങ്ങള്‍ നേടിയെടുക്കാന്‍ ക്രിയാത്മകമായ കൂട്ടായ്മകള്‍ രൂപപ്പെടേണ്ടതുണെ്ടന്ന്‌ അദ്ദേഹം പറഞ്ഞു. പ്രവാസികളുടെ നോവും വേദനയുമറിഞ്ഞ്‌ പ്രവര്‍ത്തിക്കുന്നതില്‍ എല്ലാ ഗവണ്‍മെന്റുകളും പരാജയമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേരളത്തിലെ ഇടതുസര്‍ക്കാര്‍ ഈരംഗത്ത്‌ പുതിയൊരു മുന്നേറ്റത്തിന്‌ നോര്‍ക്ക റൂട്ട്സ്‌ വഴി ശ്രമം നടത്തുകയാണെന്നും, പ്രവാസി പെന്‍ഷന്‍ പദ്ധതിയും ക്ഷേമ നിധിയുമൊക്കെ വൈകാതെ പ്രഖ്യാപിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

സ്നേഹം, സൗഹൃദം, സമാധാനം എന്ന വിഷയത്തില്‍ തയ്യാറാക്കിയ ലഘുലേഖ കെ.പി. നൂറുദ്ദീന്‌ നല്‍കി മഞ്ഞളാം കുഴി അലി എംഎല്‍എ പ്രകാശനം ചെയ്തു. ഒി‍എം കോയ മാസ്റ്റര്‍ മുഖ്യ പ്രഭാഷണം നടത്തി. കെ.കെ ശങ്കരന്‍ (നോര്‍ക്ക ഡയറക്ടര്‍), കുഞ്ഞബ്ദുല്ല കടമേരി(എസ്‌വൈഎസ്‌), കെ.പി നൂറുദ്ദീന്‍, ഷറഫ്‌ പി.ഹമീദ്‌ (സിറ്റി എക്സ്ചേഞ്ച്‌), അബൂബക്കര്‍(സഫാരി), ശംസുദ്ദിന്‍ ഒളകര (ക്വാളിറ്റി), നിസാര്‍ തൗഫീഖ്‌ (ഐ.വി.പി) തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. നൗഷാദ്‌ അതിരുമട സ്വാഗതവും മഹ്ബൂബ്‌ മാട്ടൂല്‍ നന്ദിയും പറഞ്ഞു.

10/11/2008
www.ssfmalappuram.com

Sunday, November 9, 2008

RSC ഖത്തര്‍പ്രവാസി സമ്മേളനത്തിന്റെ ലോഗോ പ്രകാശനം


രിസാല സ്റ്റഡി സര്‍ക്കിള്‍ ഖത്തര്‍ നാഷണല്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന പ്രവാസി സമ്മേളനത്തിന്റെ ലോഗോ എംഇഎസ്‌ ഇന്ത്യന്‍ സ്കൂള്‍ പ്രസിഡന്റ്‌ കെ.പി അബ്ദുല്‍ ഹമീദ്‌ പ്രകാശനം ചെയ്യുന്നു. വി.എം കോയ മാസ്റ്റര്‍ സമീപം

ബഹ്‌റൈന്‍ കേരള സുന്നി ജമാഅത്ത്‌ മെമ്പര്‍ഷിപ്പ്‌ കാമ്പയിന്‍

ബഹ്‌റൈന്‍ കേരള സുന്നി ജമാഅത്ത്‌ മെമ്പര്‍ഷിപ്പ്‌ കാമ്പയിന്‍ വി.കെ അലിക്ക്‌ മെമ്പര്‍ഷിപ്പ്‌ നല്‍കി ശൈഖ്‌ മുഹമ്മദ്‌ റുവൈഇ ഉദ്ഘാടനം ചെയ്യുന്നു