ജിദ്ദ: തീവ്രവാദം, ഭീകരവാദം തുടങ്ങിയ പദങ്ങള്‍ പാരമ്പര്യ മുസ്ലിംകള്ക്ക് പരിചയമില്ലാത്തവയായിരുന്നുവെന്നും കേരളത്തില്‍ അവ ഇറക്കുമതി ചെയ്തവര്‍ ആരെന്ന് സമൂഹം തിരിച്ചറിയേണ്ടിയിരിക്കുന്നുവെന്നും ജിദ്ദ എസ്.വൈ.എസ്. സെക്രട്ടേറിയേറ്റ് അഭിപ്രായപ്പെട്ടു. പ്രവാചകന്റെ കാലം മുതല്‍ക്ക് തന്നെ കേരളത്തില്‍ ഇസ്ലാം പ്രചരിച്ചിട്ടുണ്ട്. നൂറ്റാണ്ടുകളായി മതപണ്ഡിതരും സയ്യിദുമാരും നമുക്ക് പകര്‍ന്ന് തന്ന ഇസ്ലാം ശാന്തിയുടേയും സമാധാനത്തിന്റേതുമായിരുന്നു. പല തലമുറകളും ഒട്ടേറെ പ്രതിസന്ധികള്‍ നേരിട്ടിരുന്നു. എന്നാല്‍ പ്രശ്ന പരിഹാരത്തിന്നായി അരും തന്നെ ഭീകരവാദത്തിന്റെ വാതില്‍ തുറന്നിട്ടില്ല. മനുഷ്യ മനസ്സുകളെ തമ്മിലകറ്റുന്ന ഭീകര ചിന്തയോട് വിടപറഞ്ഞ് യുവതലമുറ മുസ്ലിം പാരമ്പര്യത്തിലേക്ക് മടങ്ങുകയാണ് വേണ്ടത്. അതേസമയം മഹാരാഷ്ട്രയിലെ സ്ഫോടന പരമ്പരകളിലെ പ്രതികള്‍ മുന്‍സൈനികരും ഹിന്ദു സന്യാസിനിമാരുമാണെന്നത് ഞെട്ടിപ്പിക്കുന്ന വാര്‍ത്തയാണ്. രാജ്യത്ത് എവിടെ സ്ഫോടനം നടന്നാലും അത് മുസ്ലിം തീവ്രവാദികളായിരിക്കുമെന്ന പോലീസിന്റെ മുന്‍വിധികള്‍ തെറ്റാണെന്ന് തെളിയിക്കുന്നതാണ് പുറത്തുവന്നുകൊണ്ടിരിക്കുന്ന വെളിപ്പെടുത്തലുകള്‍. മുന്‍സൈനികര്‍ സ്ഫോടനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് തെറ്റായ സന്ദേശമാണ് നല്‍കുന്നത്. കേന്ദ്രഗവണ്മന്റ് അതുള്‍ക്കൊള്ളുന്ന ഗൗരവത്തോടെ കേസ് പരിഗണിക്കണമെന്ന് എസ്.വൈ.എസ്. ആവശ്യപ്പെട്ടു. ദൃശ്യമാധ്യമങ്ങള്‍ ഒന്നടങ്കം മുസ്ലിം തീവ്രവാദികളെ തെരയുന്ന തിരക്കിലാണ്. എന്നാല്‍ രാജ്യത്തിന്റെ കാവല്‍ ഭടന്മാരായിരുന്നവര് സ്ഫോടനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചുവെന്ന വാര്‍ത്ത അവര്‍ക്ക് ചര്‍ച്ചചെയ്യാന്‍ മാത്രം പ്രധാന്യമില്ലാതെ പോകുന്നത് ദൃശ്യ മാധ്യമങ്ങളുടെ പക്ഷപാതിത്വത്തിന്റെയും പൊയ്മുഖങ്ങളുടെയും എറ്റവും വലിയ ഉദാഹരണമാണ്. ശറഫിയ്യ മര്‍ഹബയില്‍ നടന്ന സെക്രട്ടേറിയേറ്റില്‍ സയ്യിദ് ഹബീബ് അല്‍ബുഖാരി അദ്ധ്യക്ഷത വഹിച്ചു.
30/10/2008
4 comments:
തീവ്രവാദം, ഭീകരവാദം തുടങ്ങിയ പദങ്ങള്‍ പാരമ്പര്യ മുസ്ലിംകള്ക്ക് പരിചയമില്ലാത്തവയായിരുന്നുവെന്നും കേരളത്തില്‍ അവ ഇറക്കുമതി ചെയ്തവര്‍ ആരെന്ന് സമൂഹം തിരിച്ചറിയേണ്ടിയിരിക്കുന്നുവെന്നും ജിദ്ദ എസ്.വൈ.എസ്. സെക്രട്ടേറിയേറ്റ് അഭിപ്രായപ്പെട്ടു.
ചേകന്നൂര്‍ മൌലവിയെ കൊന്നതിന് പിന്നില്‍ എന്ത് തീവ്രവാദമായിരുന്നു എന്നും കൂടി പറയാമോ ?
അപ്പോ പാരമ്പര്യക്കാര്‍ മാതമേ മുസ്ലീംങ്ങളായിട്ടുള്ളോ?
ഇസ്ലാമില്‍ എത്ര ജാതി (സോറി, വിഭാഗങ്ങള്‍) ഉണ്ട്, ആരൊക്കെയാണ് ഒറിജിനല്‍ ആരൊക്കെയാണ് ഡ്യൂപ്ലിക്കേറ്റ് എന്ന് വ്യക്തമാകിയാല്‍ നന്നായിരുന്നു. (ക്രിസ്ത്യാനികള്‍ പറയുന്ന പോലാണോ? ഞങ്ങള്‍ ബ്രാഹ്മണന്മാര് മാര്‍ഗ്ഗം കൂടിയതാണ്, ഞങ്ങളാണ് ഒറിജിനല്‍ എന്നെല്ലാം?)
സ്ഥാപിത താല്പര്യങ്ങള്ക്ക് പരിശുദ്ധ ഖുര്‍ ആനെ വളച്ചൊടിച്ചതല്ലേ ഈ തീവ്രവാദത്തിന്റെ മൂല കാരണം?
ജോക്കര്‍,
അദ്ധേഹം കൊല്ലപ്പെട്ടിട്ടുണ്ടെങ്കില്‍ ,ആരെങ്കിലും കൊല ചെയ്തിട്ടുണ്ടെങ്കില്‍ അവര്‍ ഉത്തരം പറയട്ടെ ജോക്കര്‍. അതിനു സുന്നി സമൂഹം ഉത്തരവാദികളല്ല
പക്ഷപാതി,
>>സ്ഥാപിത താല്പര്യങ്ങള്ക്ക് പരിശുദ്ധ ഖുര്‍ ആനെ വളച്ചൊടിച്ചതല്ലേ ഈ തീവ്രവാദത്തിന്റെ മൂല കാരണം?<<
ശരിയാണ്
അങ്ങിനെ ചെയ്തവര്‍ ആരെന്ന് കൂടി തിരിച്ചറിഞ്ഞാല്‍ മതി
Post a Comment