റിയാദ്: 'നെഞ്ചുറപ്പുണ്ടോ നേരിന്റെ പക്ഷത്തു നില്ക്കാന്?' എന്ന സന്ദേശവുമായി രിസാല സ്റ്റഡി സര്‍ക്കിള്‍ (RSC) ഗള്‍ഫ് നാടുകളില്‍ നടത്തിവരുന്ന മെമ്പര്‍ഷിപ്പ് കാമ്പയിന് വെള്ളിയാഴ്ച തുടക്കമാവും. കാമ്പയിന്റെ ഭാഗമായി ഒക്ടോബര്‍ 31ന് ഗള്‍ഫില്‍ മെമ്പര്‍ഷിപ്പ് ദിനമായി ആചരിക്കും. RSC യൂനിറ്റ്, സോണല്‍ കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തക സംഗമങ്ങളിലൂടെയും നേരിട്ട് സന്ദര്‍ശിച്ചും അംഗമായി ചേര്‍ക്കുന്നതിനുമുള്ള എല്ലാവിധ ഒരുക്കങ്ങളും നടന്ന് വരുന്നു. ജിസിസി രാജ്യങ്ങളായ യു.എ.ഇ, സഊദി അറേബ്യ, ഖത്തര്‍, കുവൈത്ത്, ഒമാന്‍, ബഹറൈന്‍ എന്നീ രാജ്യങ്ങളിലാണ് മെമ്പര്‍ഷിപ്പ് കാമ്പയിന് ആചരിക്കുന്നത്. അപേക്ഷ സ്വീകരിക്കുന്നതുള്‍പ്പെടെ മുഴുവന്‍ നടപടികളും ഓണ്‍ലൈന്‍ വഴിയാണ് ക്രമീകരിച്ചിരിക്കുന്നത്.
കേരളത്തില്‍ SSF ന്റെയും പ്രവാസി ഘടകമായ രിസാല സ്റ്റഡി സര്‍ക്കിളിന്റെയും ഇലക്ഷന് പ്രവര്‍ത്തനങ്ങള്‍ ഒരേ കാലയളവിലാണ് നടക്കുന്നത്. വിവിധ രാജ്യങ്ങളില്‍ തൊഴിലെടുക്കുന്ന മുഴുവന്‍ പ്രവാസി പ്രവര്‍ത്തകരെയും RSCയുടെ അംഗമാക്കുന്നതിന് പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇതിനായി SSF മെമ്പര്‍ഷിപ്പ് അപേക്ഷയോടൊപ്പം ഒരൊ യൂനിറ്റില്‍ നിന്നും വിദേശത്ത് ജോലിചെയ്യുന്ന പ്രവര്‍ത്തകരുടെ പൂര്‍ണ്ണ വിലാസം ശേഖരിച്ച് സംസ്ഥാന കമ്മിറ്റി ഓണ്‍ലൈന്‍ വഴി RSC ഘടകങ്ങള്‍ക്ക് നല്കിവരുന്നു. RSCയുടെ ഇലക്ഷന് പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിന് സോണല്‍ തലങ്ങളില്‍ ഇലക്ഷന് പ്രഖ്യാപന സംഗമവും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിന് നാഷണല്‍, സോണല്‍ ഇലക്ഷന് ഓഫീസര്‍മാരുടെയും റിട്ടേണിംഗ് ഓഫീസര്മാര്ടെയും നിയമനവും ഇതിനകം പൂര്‍ത്തിയായി. മെമ്പര്‍ഷിപ്പ് അപേക്ഷയുടെ അടിസ്ഥാനത്തില്‍ നവംബര്‍ 15നകം RSC യൂനിറ്റ് കമ്മിറ്റികള്‍ നിലവില്‍ വരും. നവംബര്‍ 16-30 കാലയളവില്‍ സോണല്‍ കമ്മിറ്റികളും, ഡിസംബര്‍ 1-15 കാലയളവില്‍ നാഷണല്‍ കമ്മിറ്റികളും പുനസംഘടിപ്പിക്കും. ഗള്‍ഫ് ചാപ്റ്ററിനു കീഴിലായി ആറ് നാഷണല്‍ കമ്മിറ്റികളുടെയും അമ്പതോളം സോണല്‍ കമ്മിറ്റികളുടെയും മുന്നൂറോളം യൂനിറ്റ് കമ്മിറ്റികളുടെയും അടുത്ത രണ്ട് വര്‍ഷത്തേക്കുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് ഡിസംബറോടെ പൂര്‍ത്തിയാവും.
30/10/2008
1 comment:
രിസാല സ്റ്റഡി സര്‍ക്കിള്‍ (RSC) ഗള്‍ഫ് നാടുകളില്‍ നടത്തിവരുന്ന മെമ്പര്‍ഷിപ്പ് കാമ്പയിന് വെള്ളിയാഴ്ച തുടക്കമാവും. കാമ്പയിന്റെ ഭാഗമായി ഒക്ടോബര്‍ 31ന് ഗള്‍ഫില്‍ മെമ്പര്‍ഷിപ്പ് ദിനമായി ആചരിക്കും
Post a Comment