Monday, September 27, 2010

ആർ എസ്‌ സി ;സാഹിത്യോത്സവുകൾക്ക്‌ അരങ്ങുണർന്നു

ദുബൈ: മണലാരണ്യത്തിലെ മലയാളികൾക്ക്‌ സർഗാസ്വാദനത്തിന്റെ വേദികളൊരുക്കി രിസാല സ്റ്റഡി സർക്കിൾ സാഹിത്യോത്സവുകൾക്കു തുടക്കം. ഇശലുകളുടെ ഈണവും ദഫ്‌ ബൈത്തിന്റെ താളവും കുരുന്നുകളുടെ പാട്ടും കഥയും വരകളും പ്രഭാഷണങ്ങളുടെ പ്രോജ്വലതകളുമായി പ്രവാസലോകത്തെ ഈ നാളുകൾ സർഗ വസന്തങ്ങൾ തീർക്കും. മണൽചൂട്‌ ശമിക്കുകയും ശീതകാലം വരവാകുകയും ചെയ്യുന്ന ശാന്തമായ കാലാവസ്ഥക്കു മധുരം പകർന്നാണ്‌ സാഹിത്യോത്സവുകൾക്ക്‌ ഗൾഫിൽ അരങ്ങുകളുയരുന്നത്‌.

കേരളക്കരയിൽ ഇസ്ലാമിക കലാമേളകൾക്ക്‌ ബദലില്ലാത്ത ആസ്വാദന, മത്സര വേദികൾ സൃഷ്ടിച്ച എസ്‌ എസ്‌ എഫ്‌ സാഹിത്യോത്സവിന്റെ മാതൃകയിലാണ്‌ രിസാല സ്റ്റഡി സർക്കിൾ സാഹിത്യോത്സവുകളും നടക്കുന്നത്‌. സബ്‌ ജൂനിയർ, ജൂനിയർ, സീനിയർ, ജനറൽ വിഭാഗങ്ങളിൽ 38 കലാ സാഹിത്യ ഇനങ്ങളിലാണ്‌ മത്സരങ്ങൾ നടക്കുന്നത്‌. യൂനിറ്റ്‌, സോൺ, നാഷണൽ തലങ്ങളിലായാണ്‌ മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്‌. സാഹിത്യോത്സവുകൾ വ്യവസ്ഥപിതമായി നടത്തുന്നതിനായുള്ള മാനദണ്ഡങ്ങളും നിർദേശങ്ങളും എല്ലാ ഘടകങ്ങൾക്കും വിതരണം ചെയ്തിട്ടുണ്ട്‌. ഓരോ ഘടകങ്ങളിലും തിരഞ്ഞെടുക്കപ്പെടുന്ന പ്രോഗ്രാം കമ്മിറ്റിയാണ്‌ സാഹിത്യോത്സവ്‌ പരിപാടികൾക്കു നേതൃത്വം നൽകുക. പൊതുജന പങ്കാളിത്തത്തോടെ ആകർഷകായ ആസ്വാദന വേദികളായി സാഹിത്യോത്സവുകൾ സംഘടിപ്പിക്കുന്നതിനായി അതതു പ്രദേശങ്ങളിൽ സംഘാടക സമതികളും നിലവിൽ വരും.

സെപ്തംബർ 15നാണ്‌ ഗൾഫിൽ യൂനിറ്റ്‌ സാഹിത്യോത്സവുകൾക്കു തുടക്കമായത്‌. ഒക്ടോബർ 29നകം യു എ ഇയിലെ 14 സോൺ സാഹിത്യോത്സവുകൾ പൂർത്തിയാകും. യു എ ഇ നാഷണൽ സാഹിത്യോത്സവ്‌ നവംബർ അഞ്ചിനു നടക്കും. ഉദ്ഘാടന, സമാപന വേദികളിൽ ഗൾഫിലെ സാംസ്കാരിക, സാമൂഹിക പ്രമുഖർ, ഉദ്യോഗസ്ഥർ, വ്യവസായികൾ പങ്കെടുക്കും. നൗഫൽ കരുവഞ്ചാൽ കൺവീനറായ അഞ്ചംഗ സമിതിയാണ്‌ സാഹിത്യോത്സവ്‌ പ്രോഗ്രാമുകൾക്കു നേതൃത്വം നൽകുന്നത്‌. ആസ്വാദനങ്ങൾക്കൊപ്പം പ്രവാസി മലയാളികൾക്കിടയിലെ സർഗ പ്രതിഭാത്വങ്ങൾക്ക്‌ രംഗാവസരങ്ങൾ നൽകി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ്‌ സാഹിത്യോത്സവുകൾ സംഘടിപ്പിക്കുന്നത്‌. കലാ സാഹിത്യ ഇനങ്ങൾക്കൊപ്പം, വൈജ്ഞാനിക ഇനങ്ങൾക്കും എഴുത്ത്‌, പ്രസംഗം തുടങ്ങിയ സുപ്രധാന ഇനങ്ങൾക്കും സാഹിത്യോത്സവുകളിൽ പ്രാധാന്യം നൽകിയിട്ടുണ്ട്‌. കഴിഞ്ഞ വർഷം മുതലാണ്‌ ഗൾഫിലെ സാഹിത്യോത്സവുകൾ ഏകീകരിച്ചു നടപ്പിലാക്കിത്തുടങ്ങിയത്‌. >>>

Wednesday, September 22, 2010

സൌദിയിൽ പൊതുമാപ്പ് ;ആർ.എസ്‌.സി സ്വാഗതം ചെയ്തു

റിയാദ്‌: സൗദിയിൽ അനധിക്യത താമസക്കാർക്ക്‌ രാജ്യം വിടാൻ അവസരമൊരുക്കി ആറുമാസത്തേക്ക്‌ പൊതുമാപ്പ്‌ പ്രഖ്യാപിച്ച സൗദി ഗവണ്‍മന്റിന്റെ നടപടിയെ രിസാല സ്റ്റഡി സർക്കിൾ (ആർ എസ്‌ സി) സൗദി നാഷണൽ സെക്രട്ടറിയേറ്റ്‌ സ്വാഗതം ചെയ്തു. ദശലക്ഷക്കണക്കായ ഇന്ത്യൻ പ്രവാസികളുള്ള സൗദിയിൽ വിവിധ കാരണങ്ങളാൽ നിയമകുരുക്കിൽ കഴിയുന്നവർ ഈ സുവർണ്ണാവസരം പരമാവധി പയോഗപ്പെടുത്തമെന്നും സെക്രട്ടറിയേറ്റ്‌ ആവശ്യപ്പെട്ടു. സ്പോൺസർമാർ പാസ്പോർട്ട്‌ പിടിച്ച്‌ വച്ചതിനാലോ ഒളിച്ചോടിയെന്ന്‌ പരാതി നൽകിയതിന്റെ പേരിലോ സൗദിയുടെ വിവിധ ഭാഗങ്ങളിൽ രേഖകളില്ലാതെ കഷ്ടപ്പെട്ട്‌ കഴിയുന്ന ആയിരകണക്കിന്‌ ഇന്ത്യക്കാർക്ക്‌ ജന്മനാട്ടിലേക്ക്‌ തിരിക്കാൻ ഇതുമൂലം അവസരം ലഭിക്കും. പൊതു മാപ്പ്‌ ഉപയോഗപ്പെടുത്തി സ്വദേശത്തേക്കു മടങ്ങാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാർക്ക്‌ സാങ്കേതിക, നിയമ സഹായങ്ങൾ നൽകുന്നതിനായി ആർ എസ്‌ സി സോൺ കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ ഹെൽപ്‌ ഡസ്കുകൾ ആരംഭിക്കും. ആംനസ്റ്റിയുടെ വിശദാംശങ്ങൾ പഠിച്ച്‌ എംബസി, കോൺസുലേറ്റ്‌ കാര്യാലയങ്ങളുമായി സഹകരിച്ചാണ്‌ ആർ എസ്‌ സി വളണ്ടിയർമാർ പൊതുമാപ്പ്‌ ഗുണഭോക്താക്കൾക്കായി സന്നദ്ധ സേവനം നടത്തുക.

സൗദിയിൽ പൊതുമാപ്പ്‌ പ്രഖ്യാപിക്കുന്നതിന്‌ സമ്മർദ്ദം ചെലുത്താൻ നേരത്തെ ഔദ്യോഗിക സന്ദർശനത്തിന്‌ എത്തിയ പ്രധാനമന്ത്രിക്ക്‌ രണ്ട്‌ ലക്ഷം പ്രവാസി ഇന്ത്യക്കാർ ഒപ്പിട്ട ഭീമ ഹരജി രിസാല സ്റ്റഡി സർക്കിൾ സമർപ്പിച്ചിരുന്നു. യോഗത്തിൽ നാഷണൽ ചെയർമാൻ ശംശുദ്ധീൻ നിസാമി അദ്ധ്യക്ഷത വഹിച്ചു. ലുഖ്മാൻ പാഴൂർ, കെ.കെ അഷ്‌റഫ്‌, അഷ്‌റഫ്‌ മഞ്ചേശ്വരം, നജീബ്‌ കൊടുങ്ങല്ലൂർ സംബന്ധിച്ചു.

21/09/2010
www.ssfmalappuram.com

Monday, September 13, 2010

ലോട്ടറി വിവാദം; അപഹാസ്യം, സമ്പൂർണ നിരോധനമാണു വേണ്ടത്‌-ആർ.എസ്‌.സി

റിയാദ്‌: ലോട്ടറിയുടെ പേരിൽ അരങ്ങേറുന്ന ചൂതാട്ടവും കൊള്ളയും സർക്കാർവകയായാൽ നിയമവിധേയവും പുറത്തുനിന്നായാൽ അനധികൃതവുമാണെന്ന തരത്തിൽ ഇപ്പോൾ നടക്കുന്ന പ്രചാരണവും പ്രസ്താവനകളും തീർത്തും അപഹാസ്യമാണെന്നും പ്രാദേശിക പരികൾപ്നകളില്ലാതെ ലോട്ടറിയുടെ സമ്പൂർണ നിരോധനമാണു വെണ്ടതെന്നും രിസാല സ്റ്റഡി സർക്കിൾ (ആർ.എസ്‌.സി) സൗദി നാഷണൽ കമ്മറ്റി സർക്കാരിനോടാവശ്യപ്പെട്ടു.

മലയാളിയുടെ ആർത്തിയെ ചൂഷണം ചെയ്ത്‌ കോർപ്പറേറ്റ്‌ ഭീമന്മാർ നടത്തുന്ന ഒരു ഭാഗ്യപരീക്ഷണ ചൂതാട്ടത്തെ സാധാരണക്കാരുടെ തൊഴിൽദാദാവേന്ന രീതിയിൽ ന്യായീകരിക്കുകയും നിയമനടപടികളുടെ ഉത്തരവാദിത്തം കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പരസ്പരം ആരോപിച്ചു തടിതപ്പുകയും ചെയ്യുന്നതിനുപിന്നിൽ ഇത്തരം ബിനാമികളോട്‌ രാഷ്ട്രീയക്കാർക്കുള്ള വിധേയത്വമാണു കാണിക്കുന്നത്‌. സാമൂഹ്യക്ഷേമത്തിനുള്ള അധികവരുമാനം കണെ​‍്ടത്താൻ സർക്കാർ നേതൃത്വത്തിൽ തന്നെ ഇത്തരം മാർഗങ്ങൾ സ്വീകരിക്കുമ്പോൾ ജനങ്ങളെ സ്വപ്നജീവികളാക്കി ദുരയുടെ ഗർത്തത്തിലേക്ക്‌ തള്ളിവിടുകയാണു യഥാർത്ഥത്തിൽ ചെയ്യുന്നത്‌. ചൂതാട്ട നിരോധന നിയമമനുസരിച്ച്‌ നാട്ടിൻ പുറങ്ങളിൽ നടക്കാറുള്ള ചീട്ടുകളിയും മുച്ചീട്ടും ആനമയിലൊട്ടകവും തായം കളിയും തുടങ്ങി "ഒന്നു വെച്ചാൽ പത്ത്‌" വരെ നിയമപാലകർ അനുവദിക്കാതിരിക്കുകയും ലോട്ടറിയെന്ന വർണ്ണക്കടലാസിനെ സംസ്ഥാനത്തിന്റേതായാൽ ഔദ്യോഗികമാക്കുന്നതിനും പിന്നിലെ വിരോധാഭാസമാണു ചോദ്യം ചെയ്യപ്പെടുന്നത്‌. ജനങ്ങളെ ചൂതാട്ടത്തിൽനിന്നു രക്ഷിക്കുന്നതിന്‌ എന്തു നഷ്ടവും സഹിക്കാൻ തെയ്യാറാണെന്ന്‌ സംസ്ഥാന ഭരണപക്ഷവും സംവാദവെല്ലുവിളികൾക്ക്‌ പകരം ക്രിയാത്മക നടപടിയാണു വേണ്ടതെന്ന്‌ പ്രതിപക്ഷവും പറയുമ്പോൾ പിന്നെ ആരാണു നിരോധനത്തിനു തടസ്സം നിൽക്കുന്നതെന്ന്‌ ഇരു കൂട്ടരും ജനങ്ങൾക്കു മുന്നിൽ വ്യക്തമാക്കേണ്ടതുണ്ട്‌. നറുക്കെടുപ്പ്‌ ആഴ്ച്ചയിലൊന്നാക്കിചുരുക്കി മുഖം രക്ഷിക്കാൻ സർക്കാരിനു കഴിയില്ല. ലോട്ടറിയെ ഉപജീവിക്കുന്ന സാധാരണക്കാരുടെ പുരധിവാസമടക്കം പിന്നിൽ വരുന്ന മുഴുവൻ പ്രശ്നങ്ങളും ഏറ്റെടുത്ത്‌ ലോട്ടറിയുടെ സമ്പൂർണ നിരോധനത്തിനു സർക്കാർ തയ്യാറാവനമെന്നും ബോധവൾക്കരണത്തിലൂടെ ലോട്ടറിയുടെ ഭീകരത ബോധ്യപ്പെടുത്തുന്നതിനു പകരം സംസ്ഥന-അന്യസംസ്ഥാന വർഗീകരണത്തിലൂടെ ഔദ്യോഗിക ലോട്ടറിക്ക്‌ കൂട്ടുനിൽക്കുന്ന മധ്യമങ്ങളടക്കമുള്ളവർ അതിൽ നിന്ന്‌ പിന്മാറി പാവപ്പെട്ടവരെ രക്ഷിക്കുന്നതിൽ കരുത്തുകാട്ടണമെന്നും ആർ.എസ്‌.സി. സെക്രട്ടറിയറ്റ്‌ പറഞ്ഞു. ഇതു സംബന്ധമായി ചേർന്ന മീറ്റിൽ സെക്രട്ടറിയറ്റ്‌ അംഗങ്ങളായ ഷംസിദ്ദേ‍ീൻ നിസാമി, അബ്ദുൽ റഹ്മാൻ പരിയാരം, കെ.കെ.അഷ്‌റഫ്‌, ലുഖ്മാൻ പാഴൂർ, മഹ്‌മൂദ്‌ സഖാഫി, നജീബ്‌ കൊടുങ്ങല്ലൂർ പങ്കെടുത്തു.

http://www.ssfmalappuram.com/

Tuesday, September 7, 2010

ഇശൽ രാവ് ദുബൈ മർകസിൽ


പെരുന്നാൾ ദിന പരിപാടികൾ

എയർഇന്ത്യ ;സർക്കാറുകൾ അടിയന്തരമായി ഇടപെടണം: ആർ.എസ്‌.സി

റിയാദ്‌: ഗൾഫ്‌ മലയാളികളുടെ മുഖത്തടിക്കുന്ന രീതിയിൽ എയർ ഇന്ത്യ എക്സ്പ്രസ്സിന്റെ മുന്നൂറോളം സർവീസുകൾ കൂട്ടത്തോടെ നിർത്തലാക്കിയ നടപടിയിൽ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ നേരിട്ട്‌ ഇടപെടണമെന്നും ഗൾഫിലെത്തുന്ന നേതാക്കളും മന്ത്രിമാരും പ്രവാസികൾക്ക്‌ പലപ്പോഴായി നൽകിയ ഉറപ്പുകളുടെ പ്രത്യക്ഷ ലംഘനമാണിതെന്നും രിസാല സ്റ്റഡി സർക്കിൾ (ആർ.എസ്‌.സി) സൗദി നാഷണൽ സെക്രട്ടറിയേറ്റ്‌ അഭിപ്രായപ്പെട്ടു.

കാലങ്ങളായി മലയാളികളെ വിശിഷ്യാ മലബാറുകാരെ ദ്രോഹിക്കുന്ന രീതിയിൽ പെരുമാറിയിരുന്ന എയർ ഇന്ത്യയുടെ ഈനടപടി നീതീകരിക്കാനാവാത്തതും ധിക്കാരപരവുമാണ്‌. ആവശ്യമായ ജീവനക്കാരുടെ അഭാവമാണു റദ്ദാക്കലിനു കാരണമായി അധികൃതൾ ചൂണ്ടിക്കാണിക്കുന്നത്‌. മുന്നറിയിപ്പോ ബദൽ സംവിധാനങ്ങളോ നൽകാതെ പെട്ടെന്നു രൂപപ്പെടുന്നതല്ലാത്ത ഇത്തരം കാരണങ്ങൾ പറയുന്നതിൽ ദുരൂഹതയുണ്ട്‌. പൊതുമേഖലയിലുള്ള വിമാനക്കമ്പനികളെ സ്വകാര്യമേഖലക്ക്‌ കൈമാറാനുള്ള ഗോ‍ൂഢതന്ത്രത്തിന്റെകൂടി ഭാഗമാകാമിതെന്ന ആരോപണം ശരിവയ്ക്കുന്നതാണ്‌ എയർ ഇന്ത്യയുടെ ഇതപര്യന്തമുള്ള നടപടികൾ. മംഗലാപുരം ദുരന്തത്തെ തുടർന്ന്‌ നടന്ന ഉന്നതത്തല ബോർഡ്‌ മീറ്റിങ്ങുകളിൽ ഗൾഫു മേഖലയിലെ സർവീസ്‌ സാധാരണഗതിയിലായി എന്ന്‌ പ്രഖ്യാപിച്ച്‌ മാസങ്ങൾ പിന്നിടുമ്പോഴാണ്‌ തിരക്കേറിയ അവധിക്കാലത്തു ആയിരക്കണക്കിനു ഗുൾഫുകാരേയും കുടുംബങ്ങളേയും കണ്ണീരിലാഴ്ത്തുന്ന കൂട്ടറദ്ദാക്കൽ. പല ആളുകൾക്കും ജോലി നഷ്ടപ്പെടുന്നതിന്‌ അതു കാരണമാവും.

അടിയന്തര പരിഹാരങ്ങൾ സർക്കാരിന്റെയും എയർ ഇന്ത്യയുടെയും ഭാഗത്തു നിന്നുണ്ടാവുന്നില്ലെങ്കിൽ സംഘടന ഗൾഫ്‌ മലയാളികൾക്കിടയിൽ എയർ ഇന്ത്യക്കെതിരെ പ്രചാരണം നടത്തും. കേരളത്തിൽ എസ്‌.എസ്‌.എഫിന്റെ സഹകരണത്തോടെ സമര പരിപാടികൾ ആസൂത്രണം ചെയ്യും. രാഷ്ട്രീയ പ്രസ്ഥാനങ്ങളും സംഘടനകളും അധികാരികളുടെ കണ്ണു തുറപ്പിക്കാൻ രംഗത്തിരങ്ങണമെന്നും സെക്രട്ടറിയറ്റ്‌ ആവശ്യപ്പെട്ടു. നാഷണൽ ചെയർമാൻ ശംശുദ്ധീൻ നിസാമി അദ്ധ്യക്ഷത വഹിച്ചു. കെ.കെ അഷ്‌റഫ്‌, ലുഖ്മാൻ പാഴൂർ, നജീബ്‌ കൊടുങ്ങല്ലൂർ, അബ്ദുൽ റഹ്മാൻ പരിയാരം സംസാരിച്ചു.
06/09/2010

Wednesday, September 1, 2010

ഭീകരവാദവും തീവ്രവാദവും ഇസ്ലാമിനന്യം-കാന്തപുരം


ഡോ. എ.പി. അബ്ദുൽ ഹകീം അസ്ഹരി പ്രഭാഷണം


കുവൈത്ത്‌: ഭീകരവാദവും തീവ്രവാദവും ഇസ്ലാമിന്റെ പേരിൽ തല്പരകക്ഷികൾ അടിച്ചേൽപ്പിക്കുകയാണെന്നും ഇസ്ലാം സ്നേഹത്തിന്റെയും സഹിഷ്ണുതയു ടെയും സാഹോദര്യത്തിന്റെയും സന്ദേശമാണ്‌ ലോകത്തിന്‌ സമർപ്പിച്ചതെന്നും കാന്തപുരം എ.പി.അബൂബക്കർ മുസ്ലിയാർ പ്രസ്താവിച്ചു. കുവൈത്ത്‌ എസ്‌.വൈ.എസ്‌ സംഘടിപ്പിച്ച റമളാൻ പ്രഭാഷണത്തിൽ വീഡിയോ കോൺഫറൻസിലൂടെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഇസ്ലാം സ്വന്തം വിശ്വാസം ആരുടെ മേലും അടിച്ചേൽപ്പിക്കാൻ ആരെയും കൽപ്പിച്ചിട്ടില്ല. പക്ഷേ, മുസ്ലിമിന്‌ അവന്റെ വിശ്വാസം സംരക്ഷിക്കാൻ അവസരമുണ്ടാവുകയും വേണം. തങ്ങളുടെ വിശ്വാസ സ്വാതന്ത്ര്യത്തെ സംരക്ഷിക്കുക എന്ന ലക്ഷ്യം മാത്രമായിരുന്നു ഇസ്ലാമിക യുദ്ധങ്ങളുടെ അടിസ്ഥാനം. തങ്ങളുടെ വിശ്വാസം നിലനിർത്താനും ജ?​‍ാവകാശങ്ങൾ സംരക്ഷിക്കാനും സ്വാതന്ത്ര്യം നൽകില്ല എന്ന ശത്രുക്കളുടെ നിലപാടിൽ നിന്നായിരുന്നു ഇസ്ലാമിക യുദ്ധങ്ങളുടെ ആരംഭം; ബദ്ര് യുദ്ധ സ്മരണയുണർത്തിക്കൊണ്ട്‌ കാന്തപുരം പറഞ്ഞു. ഇസ്ലാമിനെ തെറ്റായി വായിച്ചതിനാൽ അല്പബുദ്ധികളായ ചില മുസ്ലിംകൾ തെറ്റായ പ്രവർത്തനങ്ങളിലേക്ക്‌ സാഹചര്യങ്ങളുടെ കൂടി സമ്മർദ്ധ ഫലമായി നീങ്ങിയിട്ടുണ്ടാകാം. അവർ തെറ്റു തിരുത്തി ഇസ്ലാമിന്റെ യഥാർത്ഥ അന്ത:സത്ത മനസ്സിലാക്കി യഥാർത്ഥ ഇസ്ലാമിനെ സമൂഹത്തിനു കാണിച്ചു കൊടുക്കാൻ തയ്യാറാവണം; കാന്തപുരം അഭ്യർത്ഥിച്ചു. സമസ്ത മുശാവറ അംഗം താഴപ്ര മൊയ്തീൻകുട്ടി മുസ്ലിയാർ സമ്മേളനം ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ അഹ്മദ്‌ കെ.മാണിയൂർ അദ്ധ്യക്ഷനായിരുന്നു. ഡോ. എ.പി. അബ്ദുൽ ഹകീം അഷരി മുഖ്യപ്രഭാഷണം നിർവഹിച്ചു. വിദ്യഭ്യാസ രംഗത്തെ ശക്തമായ തിരിച്ചു വരവാണ്‌ ഇന്ത്യൻ മുസ്ലിംകളുടെ സമകാലിക പ്രശ്നങ്ങൾക്കുള്ള കാതലായ പരിഹാരമെന്ന്‌ അദ്ദേഹം പറഞ്ഞു. ഉത്തരേന്ത്യയിൽ വിദ്യാഭ്യാസപരമായും സാമൂഹ്യപരമായും മുസ്ലിംകൾ ഏറ്റവും അടിത്തട്ടിലാണ്‌. ഇതിൽ നിന്ന്‌ അവരെ ഉയർത്തലാവട്ടെ നമ്മുടെ മുഖ്യ അജണ്ട; അദ്ദേഹം ഓർമ്മിപ്പിച്ചു.

ലഫ്‌. കേണൽ ഖാലിദ്‌ അൽഅമ്മാർ, അഹ്മദ്‌ അൽഹാജിരി, അബ്ദുല്ല അൽഹാജിരി, യൂസുഫ്‌ അൽഹാജിരി, മുനീർ ബാഖവി തുരുത്തി, ഉബൈദുല്ലാഹ്‌ സഖാഫി, തുടങ്ങിയവരും സന്നിഹിതരായിരുന്നു. നേരത്തേ രണ്ടായിരത്തിലധികം പേർ പങ്കെടുത്ത ഇഫ്താർ വിരുന്ന്‌ നടക്കുകയുണ്ടായി. പരിപാടികൾ പി.കെ. ശുക്കൂർ, അഡ്വ.തൻവീർ, എഞ്ചിനീയർ അബൂമുഹമ്മദ്‌, കെ.പി. നൗഫൽ, അലവി സഖാഫി തെഞ്ചേരി എന്നിവർ കോഓർഡിനേറ്റ്‌ ചെയ്തു. അബ്ദുല്ല വടകര സ്വാഗതവും സി.ടി.എ. ലത്തീഫ്‌ നന്ദിയും പറഞ്ഞു

http://www.ssfmalappuram.com/
CT A Latheef